കോഴിക്കോട്: നിപ ബാധയെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചലനശേഷിയില്ലാതെ കഴിയുന്ന മംഗളൂരു മര്‍ദാല സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിനും കുടുംബത്തിനും സര്‍ക്കാറിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 17 ലക്ഷം രൂപയുടെ ചെക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മാതാപിതാക്കള്‍ക്ക് കൈമാറി. ടിറ്റോ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെത്തിയാണ് ചെക്ക് കൈമാറിയത്. കോഴിക്കോട് തഹസില്‍ദാര്‍ എ.എം. പ്രേംലാല്‍, ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.സി.അന്‍വര്‍, ജെ.ഡി.ടി ട്രഷറര്‍ ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. 2023ലാണ് ഇഖ്‌റ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്‌സായിരുന്ന ടിറ്റോ തോമസിന് അവിടെ ചികിത്സ തേടിയെത്തിയയാ ളില്‍നിന്ന് വൈറസ് ബാധയേറ്റത്. പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് മുതല്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ് 26കാരന്‍. കൂട്ടിന് പിതാവ് ടി.സി തോമസും മാതാവ് ഏലിയാമ്മയുമുണ്ട്.