1
നമ്പ്രത്തുകര,സർക്കാർ ഹോമിയോ ഡിസ്‌പെൻസറിക്കുള്ള ആയുഷ് കയകൽപ്പ്അവാർഡ് മന്ത്രി വീണാ ജോർജിൽ നിന്നും ഭാരവാഹികൾ ഏറ്റുവാങ്ങുന്നു.

കോഴിക്കോട്: കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകര, സർക്കാർ ഹോമിയോ ഡിസ്‌പെൻസറിക്ക് കായകൽപ് അവാർഡ് ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പുരസ്‌കാരച്ചടങ്ങിൽ മന്ത്രി വീണാ ജോർജിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമല, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വല്ലിപ്പടിക്കൽ, വൈസ് പ്രസിഡന്റ് എം.എൻ സുനിൽ, മെഡിക്കൽ ഓഫീസർ ഡോ. രമ്യ എ.സി എന്നിവർ ഏറ്റുവാങ്ങി. 30000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്. ജില്ലയിൽ എൻ.എ.ബി.എച്ച് സർട്ടിഫിക്കേഷൻ നേടിയ സ്ഥാപനമാണ് നമ്പ്രത്തുകര സർക്കാർ ഹോമിയോ ഡിസ്‌പെൻസറി.