1
വോട്ടർ പട്ടികയിൽ നിന്ന് നീക്കംചെയ്തതായി സീൽ ചെയ്തനിലയിൽ

വടകര: മുനിസിപ്പാലിറ്റി 36-ാം വാര്‍ഡില്‍ വോട്ടര്‍ മരിച്ചുവെന്ന വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി പരാതി. ക്രമനമ്പര്‍ 652 വടക്കെ മണിയോത്ത് മൊയ്തീന്‍ കുട്ടിയുടെ ഭാര്യ സൈനബയെയാണ് മരിച്ചതായി കാണിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി മുസ്ലിംലീഗ് രംഗത്തെത്തി. കരട് പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ ബി.ജെ.പിയും സി.പി.എമ്മും നഗരസഭ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ശ്രമം നടത്തിയതായാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്. വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് മുസ്ലിം ലീഗ് ഘടകം.