news-
കുന്നുമ്മൽ കുടുംബാരോഗ്യ കേന്ദ്രം

കുറ്റ്യാടി: സാമൂഹികാരോഗ്യ കേന്ദ്രമായ കുന്നുമ്മൽ പി.എച്ച്.സി. കുടുംബാരോഗ്യ കേന്ദ്രമാവുന്നു. ഇതോടെ നിലവിലുള്ളതിനേക്കാൾ ജീവനക്കാരെ ലഭിക്കുമെന്ന് ആശുപത്രി ഭരണച്ചുമതലയുള്ള കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി പറഞ്ഞു.

25 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ പറഞ്ഞു. 35 ലക്ഷം രൂപയുടെ കെട്ടിട വികസന പ്രവൃത്തികൾ നടത്തി.

മൂന്ന് ഡോക്ടർമാർ, നവീകരിച്ച മെഡിക്കൽ ലാബോറട്ടറി, സൗജന്യ ഫിസിയോ തെറാപ്പി, ഭിന്നശേഷി കുട്ടികൾക്കുള്ള തെറാ പ്പി എന്നിവ ആശുപത്രിയിൽ നിലവിലുണ്ട്. മുമ്പ് പി.എച്ച്.സി ആയിരുന്നേപ്പാൾ ഇവിടെ കിടത്തി ചികിത്സക്ക് കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും അനുമതി ലഭിച്ചില്ല. എന്നാൽ സി.എച്ച്.സിയായി ഉയർത്തിയതോടെ ഒ.പി. സമയം വൈകീട്ടുവരെയായി ദീർഘിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രമാവുന്നതിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.