img20250911
മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ആരംഭിച്ച സ്പീച്ച് തെറാപ്പി ക്ലിനിക് ലിൻേറാ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ പ്രവർത്തനമാരംഭിച്ച സ്‌പീച്ച് തെറാപ്പി ക്ലിനിക്ക് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓഡിയോളജി ക്ലിനിക്കിൽ സംസാര-കേൾവി പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് സൗജന്യ സേവനം ലഭിക്കും. ആധുനിക ഉപകരണങ്ങളും വിദഗ്ദ്ധരുടെ സേവനവും ഉണ്ടാവുമെന്ന് അധികൃതർ പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്‌ സിദ്ദിഖ് പുറായിൽ അദ്ധ്യക്ഷത വഹിച്ചു. വി അബ്ദുള്ളക്കോയ ഹാജി, നഗരസഭ കൗൺസിലർ പി. ജോഷില, കൊറ്റങ്ങൽ സുരേഷ് ബാബു, കെ വിജയൻ, എ.എം ജമീല, അസീസ് മലയമ്മ, പി. മോഹൻബാബു, സി ഹാരിസ്, കെ ഷീബ, ടി പ്രഭാകരൻ, നവാസ് ദാരിമി എന്നിവർ പങ്കെടുത്തു.