നരിക്കുനി: വള്ളിവട്ടത്തില്ലം ശങ്കരൻ നമ്പൂതിരി (74 ) നിര്യാതനായി. 150 ൽ പരം പന്തീരായിരം തേങ്ങയേറ് നടത്തി ശ്രദ്ധേയനായ ഇദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിലമ്പൂർ കോവിലകം വേട്ടയ്ക്കൊരു മകൻ ക്ഷേത്രം, തൃക്കലങ്ങോട്ടൂർ ശിവക്ഷേത്രം, ഇരട്ടക്കുളങ്ങര പരദേവത ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലേയും, തറവാടുകളിലെയും വേട്ടയ്ക്കൊരു മകൻ കളം പാട്ടിലെയും പ്രധാന കോമരം ആയിരുന്നു. ഭാര്യ: ഹരിപ്പാട് നാണമ്പാട്ട് ഇല്ലത്ത് ശ്രീദേവി അന്തർജ്ജനം. മക്കൾ: പാർവ്വതി (സയന്റിസ്റ്റ്, യു. കെ), ശ്രുതി (അദ്ധ്യാപിക കെ.എം. എച്ച്. എസ്. എസ് കുറ്റൂർ നോർത്ത്), ശരണ്യ, ശ്രീരാം (അസി. മാനേജർ, കേരള ഗ്രാമീണ ബാങ്ക് അമ്പലത്തറ). മരുമക്കൾ:നരിക്കുനി എടമന ജിതിൻ ശർമ്മ, ശ്രീകാന്ത് നമ്പൂതിരി കൽപ്പകശ്ശേരി. സഹോദരങ്ങൾ: ശ്രീദേവി അന്തർജനം, നാരായണൻ നമ്പൂതിരി, ഉമാദേവി അന്തർജനം ,പാർവ്വതി അന്തർജനം, ദേവകി അന്തർജനം, പരേതനായ രാമൻ നമ്പൂതിരി.