news-
സി പി എമ്മിൻ്റെ നേതൃത്വത്തിൽ കാവിലുംപാറയിൽ നടത്തിയ വികസന ജാഥ

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷം എൽ.ഡി.എഫ് ഭരണസമിതി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിന് പ്രചാരണ ജാഥ ആരംഭിച്ചു. സി.പി.എം കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ് കരിങ്ങാട് ഉദ്ഘാടനം ചെയ്തു. പൂതംപാറയിൽ നിന്ന് പി സുരേന്ദ്രൻ, ബോബി മൂക്കൻതോട്ടം എന്നിവർ നേതൃത്വം നൽകുന്ന ജാഥയ്ക്ക് ചാത്തൻകോട്ട് നട , കൂടൽ, ചീത്തപ്പാട്, നാഗംപാറ, ആനക്കുളം, പുതുക്കാട്, കുണ്ടുതോട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഇന്ന് രാവിലെ ബെൽ മൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ജാഥ വൈകിട്ട് അഞ്ചുമണിയോടെ തൊട്ടിൽപാലത്ത് സമാപിക്കും. സമാപന പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്യും.