
സുൽത്താൻബത്തേരി: 29-ാമത് സംസ്ഥാന ടി.ടി.ഐ,പി.പി.ടി.ടി.ഐ അദ്ധ്യാപക കലോത്സവത്തിൽ തിരുവനന്തപുരത്തിന് കിരീടം. മൂന്ന് വിഭാഗങ്ങളിലായി 280 പോയന്റ് നേടിയാണ് ജില്ല ഓവറോൾ ചാമ്പ്യൻമാരായത്.
ടി.ടി.ഐ വിഭാഗത്തിൽ ഇടുക്കി ഡയറ്റ് ഒന്നാംസ്ഥാനവും,കൊല്ലം ഡയറ്റ് രണ്ടാംസ്ഥാനവും നേടി.പി.പി.ടി.ടി.ഐ വിഭാഗത്തിൽ തൃശൂർ ഒല്ലൂർ വിദ്യപീഠം ഒന്നാംസ്ഥാനവും കോഴിക്കോട് നടക്കാവ് ഗവ.ടീച്ചർ എഡ്യുക്കേഷൻ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ടി.ടി.ഐ വിഭാഗത്തിൽ കൊല്ലവും പാലക്കാടും ഒന്നാം സ്ഥാനം പങ്കിട്ടു.തിരുവനന്തപുരത്തിനാണ് രണ്ടാംസ്ഥാനം.പി.പി.ടി.ടി.ഐ വിഭാഗത്തിൽ തൃശൂർ ഒന്നാംസ്ഥാനവും,തിരുവനന്തപുരം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.അദ്ധ്യാപക കലോത്സവത്തിൽ വയനാട്,കൊല്ലം,കോട്ടയം,കോഴിക്കോട്,കണ്ണൂർ,എറണാകുളം എന്നീ ജില്ലകൾ സംയുക്തമായി ഒന്നാം സ്ഥാനം പങ്കിട്ടു.സുൽത്താൻ ബത്തേരി ഡയറ്റിൽ നടന്ന സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ്മരക്കാർ ഉദ്ഘാടനം ചെയ്ത് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.ജില്ലപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി അദ്ധ്യക്ഷത വഹിച്ചു.പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി.14 ജില്ലകളിലായി 459 മത്സരാർത്ഥികളാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്.