myg
മൈജി ഫ്യൂച്ചർ പെരുമ്പാവൂർ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ഹണി റോസ് നിർവഹിക്കുന്നു. രതീഷ് കുട്ടത്ത് (അസി. വൈസ് പ്രസിഡന്റ് സെയിൽസ് ആൻഡ് സർവീസ്),​ ലത എസ് നായർ (കൗൺസിലർ), ഷിയാസ് (എക്‌സൽ ഗ്രൂ പ്പ്), രഞ്ജിത്ത് കെ.ബി. (റീജിയണൽ ബിസിനസ് മാനേജർ), സലജ് എ.എസ്. (ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ), അബ്ദുൾ കരിം പി യു. (ബിസിനസ് മാനേജർ) തുടങ്ങിയവർ സമീപം

കൊച്ചി: പെരുമ്പാവൂരിൽ മൈജിയുടെ പുതിയ വലിയ ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. പെരുമ്പാവൂർ എ.എം റോഡിൽ പാറക്കുന്നത്ത് ടവറിൽ സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള മൈജി ഷോറൂമിന് പുറമെയാണ് പെരുമ്പാവൂരിൽ മൈജി ഫ്യൂച്ചർ ഷോറൂം ആരംഭിച്ചിരിക്കുന്നത്. ഒറിജിനൽ പ്രോഡക്ടുകളുടെ വലിയ കളക്ഷനാണ് മൈജി ഫ്യൂച്ചർ പെരുമ്പാവൂരിനായി ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി, ആക്‌സസറീസ്, ഐ.ടി ആൻഡ് പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ, സെക്യൂരിറ്റി സിസ്റ്റംസ്, കസ്റ്റം മേഡ് കമ്പ്യൂട്ടറുകൾ, ഹോം ആൻഡ് ഓഫീസ് ഓട്ടോമേഷൻ സിസ്റ്റംസ് തുടങ്ങിയവ ലഭ്യമാണ്. പെരുമ്പാവൂർ മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനത്തിനൊപ്പം മൈജി ഓണം മാസ് ഓണം സീസൺ 3യുടെ അഞ്ചാമത് നറുക്കെടുപ്പും നടന്നു. കാറുകൾ, ഒരു ലക്ഷം രൂപ, ഇന്റർനാഷണൽ ട്രിപ്പ്, സ്‌കൂട്ടർ, ഗോൾഡ് കോയിൻ എന്നിവ ലഭിച്ച രണ്ട് ഭാഗ്യശാലികളെ വീതം തിരഞ്ഞെടുത്തു.

മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണങ്ങൾക്കും ഇപ്പോൾ മൈജി കെയറിൽ സർവീസ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9249001001.