കുന്ദമംഗലം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റും (എൻ.ഐ.ടി.സി.) ശ്രീലങ്കൻ നഗരവികസന, നിർമാണ, ഭവനകാര്യ മന്ത്രി അനൂരകരുണതിലകയും തമ്മിൽ കൂടിക്കാഴ്ച നടന്നു. എൻ.ഐ.ടി.സി. ബോർഡ് റൂമിൽ ഇന്നലെ നടന്ന ഈ കൂടിക്കാഴ്ച ശ്രീലങ്കയും എൻ.ഐ.ടി.സി.യും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതായിരുന്നു. എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ സ്ഥാപനത്തിന്റെ വളർച്ചയെയും നേട്ടങ്ങളെയും കുറിച്ച് വിശദമായ അവതരണം നടത്തി. ഡീൻ (സ്റ്റുഡന്റ്സ് വെൽഫെയർ) പ്രൊഫ. സത്യനാദ് പണ്ട, രജിസ്ട്രാർ (ഇൻ-ചാർജ്) പ്രൊഫ.എം.എസ്. സുനിത, ബിജുമോൻ കർണൻ, എ. ജയപ്രകാശ് പങ്കെടുത്തു.