മേപ്പയ്യൂർ: നിടുമ്പൊയിലിലെ അരിക്കാംചാലിൽ കുടിവെള്ള പദ്ധതി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചതാണിത്. കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിക്ക് സ്ഥലം സംഭാവന നൽകിയ ടി.പി.പി അബ്ദുറഹ്മാനെ ആദരിച്ചു. എം.എം രവീന്ദ്രൻ,മഞ്ഞക്കുളം, നാരായണൻ, ലീന പുതിയോട്ടിൽ, മ്യ.എ.പി, നിജിഷ,രാജീവൻ, സി.പി അനീഷ്, കെ.കെ. ലീല, കെ.ടി. കെ.പ്രഭാകരൻ, ബിനു ജോസ്, എസ്.കെ.ശ്രീലേഷ്, യു.എൻ.മോഹനൻ, കെ.എം.എ അസീസ്, സതീഷ് ബാബു പൊയിൽ പി.പ്രസന്ന, മണത്താം കണ്ടി സുരേന്ദ്രൻപ്രസംഗിച്ചു.