sathi
സമാപനം ബേപ്പൂർ ഖാസി പിടി മുഹമ്മദലി മുസ്ല്യാർ ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ: ഖാസി മസ്ജിദിലെ ദർസ് വിദ്യാർത്ഥികളുടെ ഇർഷാദു ത്വലബ ദർസ് ഫെസ്റ്റ് വിവിധ പരിപാടികളോടെ സമാപിച്ചു. റ ബീഉൽ അവ്വൽ 12ന് ആത്മീയ സംഗമം നടന്നു. ഇന്നലെ നടന്ന സമാപന സംഗമത്തിൽ ബേപ്പൂർ ഖാസി പി.ടി മുഹമ്മദ് അലി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഒ.കെ. മഹമൂദ് അദനി, അബ്ദുസ്സലാം അഹ്സനി പ്രാർത്ഥന നിർവഹിച്ചു. അബ്ദുസ്സലാം നിസാമി അദ്ധ്യക്ഷത വഹിച്ചു. സാലിഹ് ഹാജി, ഉനൈസ് നിസാമി, മുഹമ്മദ് സഖാഫി, അഷറഫ് സഅദി, അബൂബക്കർ മുസ്ലിയാർ, മുഹമ്മദ് അലി ഫൈസി, ഹസൻ മുസ്ലിയാർ ഉവൈസ് മുസ്ലിയാർ, സിദ്ധീഖ് മുസ്ലിയാർ പ്രസംഗിച്ചു.