ഉള്ളിയേരി: സേഷ്യലിസ്റ്റ് നേതാക്കളായ എ.എം ഗംഗാധരന്റെയും ടി. ചെക്കണിനായരുടെയും ചരമ വാർഷികത്തിന്റെ ഭാഗമായി ആർ.ജെ.ഡി ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുബ സംഗമം നടത്തി. നാറാത്ത് ചാലിൽ ബാലൻ നായർ നഗറിൽ ആർ.ജെ.ഡി ദേശീയ സമിതി അംഗം കെ.പി മോഹനൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകരെയും എസ് .എസ്. എൽ.സി. പ്ലസ് ടു, എൽ.എസ്.എസ്, യു. എസ്.എസ് വിജയികളെയും ആദരിച്ചു. ഉള്ളിയേരി ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജെ.എൻ. പ്രേം ഭാസിൻ, ദിനേശൻ പനങ്ങാട്, മഹിള ജനത ജില്ലാ പ്രസിഡന്റ് പി.സി. നിഷാകുമാരി, പോടേരി ഹരിദാസൻ , ധർമ്മരാജ് കുന്നനാട്ടിൽ, കെ.എം. ബാലൻ, പ്രജിലേഷ് കുമാർ ഒറവിൽ . പാടത്തിൽ ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.