photo
സാരി ബാഗ് ഫോർ കാരിബാഗ് എൻ.എസ്.എസ്. വോളൻ്റിയർമാർ തുണിസഞ്ചികൾ വീടുകളിൽ വിതരണം ചെയ്യുന്നു

ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്. യൂണിറ്റ് നടപ്പിലാക്കുന്ന സാരി ബാഗ് ഫോൾ കാരി ബാഗ് പദ്ധതിക്ക് തുടക്കമായി. വീടുകളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന സാരികൾ വോളണ്ടിയർമാർ ശേഖരിക്കുകയും തുണി സഞ്ചികളാക്കി മാറ്റി വീടുകൾ തോറും വിതരണം ചെയ്യുകയും ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ടി.എ. ശ്രീജിത്ത് നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ വിനോദ് പി പൂക്കാട് അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ പ്രോഗ്രാം കോ - ഓർഡിനേറ്റർ എസ്. ശ്രീചിത്ത് സന്ദേശം നൽകി. വോളണ്ടിയർമാരായ വി നിയോഗ്, ഇ. കെ. ഗോപിക, എസ് .എം ആര്യനന്ദ എന്നിവർ നേതൃത്വം നൽകി.