1
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പുതിയറ സബ്ബ് ട്രഷറിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡി. സി. സി. ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജീവനക്കാരോടുള്ള സംസ്‌ഥാന സർക്കാരിൻ്റെ ദ്രോഹ നടപടികൾക്കെതിരെ എൻ.ജി.ഒ അസോ. ജില്ലാ കമ്മിറ്റി പുതിയറ സബ് ട്രഷറിക്കു മുൻപിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഡി.സി.സി. ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പ്രേംനാഥ് മംഗലശ്ശേരി അദ്ധ്യക്ഷനായി. കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്തപെൻഷൻ പിൻവലിക്കുക, അനുവദിച്ച ക്ഷാമബത്തയുടെ 154 മാസത്തെ കുടിശിക നൽകുക, പിൻ വാതിൽ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സിജു കെ. നായർ, മധു രാമനാട്ടുകര കെ.വി രവീന്ദ്രൻ,വി. വി പീഷ്, പി. പ്രദീപ് കുമാർ, വി.പി. ജംഷീർ കെ.പി. സുജിത പ്രസംഗിച്ചു.