1
പ്രൊവിഡൻസ് വുമൺസ് കോളേജിൽ നടന്ന സൈബർ സുരക്ഷ ബോധവത്കരണ സെമിനാർ പരിപാടിയിൽ നിന്നും

കോഴിക്കോട്: പ്രൊവിഡൻസ് വുമൺസ് കോളേജും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിംഗ് വിഷയത്തിൽ നടന്ന സെമിനാറും ഐ.ടി ക്ലബ്‌ ഉദ്ഘാടനവും ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രൻ നിർവഹിച്ചു. സെൽഫ് ഫിനാൻസിംഗ് കോഴ്സസ് ഡയറക്ടർ ബിന്ദു അമത് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാഥ് ഗോപിനാഥ്, ഷിൽക എം.വി, ഐഷ എന്നിവർ പ്രസംഗിച്ചു. സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ധനൂപ് ആർ ഇ പ്രയാൺ- ടെക് ഫെസ്റ്റ് ലോഗോ ലോഞ്ചും സൈബർ സുരക്ഷ സെമിനാറും നയിച്ചു.