news-
പടം :മൊകേരി പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും കെഎസ്കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

മൊകേരി: ലാൻഡ് ഡെവലപ്മെന്റ് പ്രവൃത്തി പുനസ്ഥാപിക്കുക, വാട്ടർഷെഡ് അടിസ്ഥാന പ്രവൃത്തി തയ്യാറാക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കുക, അശാസ്ത്രീയമായ എൻ.എം.എം.എസ് പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കുന്നുമ്മൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മൊകേരി പോസ്റ്റ് ഓഫീസിനു മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ.എം സതി അദ്ധ്യക്ഷയായി. പി വത്സൻ, പി വിനോദൻ, കെ.കെ സുരേഷ് പ്രസംഗിച്ചു. പി.സി രവീന്ദ്രൻ, എം ഷിജിന, സി.കെ വിജയ്, കെ.ടി മുരളി, എം റീജ, പി.കെ പുരുഷോത്തമൻ, രാധിക ചിറയിൽ നേതൃത്വം നൽകി.