കൊയിലാണ്ടി: നന്തി ടൗണിൽ നാഷണൽ ഹൈവേ നിർമിക്കുന്ന എംബാങ്ക് മെൻ്റിന് പകരം എലിവേറ്റഡ് ഹൈവെ നിർമ്മിക്കണമെന്ന ആവശ്യവുമായി ജനകീയ കമ്മറ്റി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം എഴുത്തുകാരനും ഗ്രന്ഥകാരനും സാമൂഹിക പ്രവർത്തകനുമായ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.പി എൻ.വി.ബാലകൃഷ്ണൻ, നൂറുന്നിസ പ്രസംഗിച്ചു. ടി.കെ നാസർ, സത്യൻ, രമേശൻ, മജീദ് ചോല, എം.കയ്തു. അബുബക്കർ കാട്ടിൽ, ഷാജഹാൻ നേതൃത്വം നൽകി. ഉപവാസം നടത്തുന്ന സിഹാസ് ബാബു, സുരേഷ് പി കെ , അനിൽ കുമാർ കെ.പി, പ്രസാദ് കെ.ടി എന്നിവർക്ക് ഹാരാർപ്പണം നടത്തി.