bms
ബി.എം.എസ്

ബേപ്പൂർ: നിർമ്മാണ മേഖലക്ക് ആവശ്യമായ സിമൻറ്, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയവയുടെ നികുതി 12 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായി കുറച്ചത് നിർമ്മാണമേഖലയടെ വളർച്ചക്ക് വേഗത കൂട്ടുമെന്ന് ബി.എം.എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് വി.വി ബാലകൃഷ്ണൻ യൂണിയൻ ജില്ലാ പ്രഭാരി സതീഷ് മലപ്പുറം. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സി.പി രാജേഷ്, ഭാരവാഹികളായ ഷാജി എടക്കാട്, വി. ജിജേഷ് ലാൽ, സി.കെ കൃഷ്ണദാസ്, ഷാജി കൊയിലാണ്ടി, പി ഹരിദാസൻ, ഗിരീഷ് മുക്കം എന്നിവർ പ്രസംഗിച്ചു.