കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. 75 ശുചീകരണ തൊഴിലാളികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. റെയിൽവേ ഡിവിഷണൽ ഡി.എം.ഒ ഡോ.ബ്രെയോൺ ജോൺ, മലബാർ നേത്രാവതി എം.ഡി ഡോ.കെ.എസ്. ചന്ദ്രകാന്ത്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിമാരായ ടി.വി. ഉണ്ണികൃഷ്ണൻ, എം. സുരേഷ്, മേഖല ജനറൽ സെക്രട്ടറി അജയ് നെല്ലിക്കോട്, ജില്ല ഭാരവാഹികളായ എം. രാജീവ്കുമാർ, ജോയ് വളവിൽ, എം. ജഗനാഥൻ, ഷിനു പിണ്ണാണത്ത്, സി.പി. വിജയകൃഷ്ണൻ, ദീപമണി, പി.എം. ശ്യാമപ്രസാദ്, വിന്ധ്യ സുനിൽ എന്നിവർ പങ്കെടുത്തു.