img
ഒഞ്ചിയം യുപിയിൽ ഡോ: ഗിരീഷ് ബാബു ക്ലാസെടുക്കുന്നു

വടകര : ഒഞ്ചിയം ഗവ.യു.പി സ്കൂൾ 'മക്കളെ എങ്ങനെ മിടുക്കരാക്കാം' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തി. പ്രശസ്ത മന:ശ്ശാസ്ത്ര വിദഗ്ദ്ധനും കൺസൽട്ടന്റ് സൈക്കോളജിസ്റ്റുമായ ഡോ. വി.പി ഗിരീഷ്ബാബു ക്ലാസെടുത്തു. ഓരോ കുട്ടിയുടെയും അഭിരുചിയും സവിശേഷ താത്പര്യവും പരിമിതികളും കണ്ടെത്തുന്നതിന് ഒക്ടോബർ മൂന്നിന് വിദ്യാലയത്തിൽ പ്രഗത്ഭരായ സൈക്കോളജിസ്റ്റുകളെ പങ്കെടുപ്പിച്ച് വിപുലമായ ഒരു ക്യാമ്പ് നടത്താൻ തീരുമാനിച്ചു. പി.ടി.എ പ്രസിഡന്റ് സി. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ ടി.വി.എ ജലീൽ സ്വാഗതവും മദർ പി.ടി.എ പ്രസിഡന്റ് ഷിജിന നന്ദിയും പറഞ്ഞു. പ്രശസ്ത ട്രെയ്നർ പ്രദീപ് കുമാർ , കൗമുദി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.