നാദാപുരം: എടച്ചേരി നോർത്ത് ഒമ്പതാം വാർഡിൽ രൂപീകരിച്ച 'സർഗ' റസിഡൻസ് അസോസിയേഷൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.വാസു അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ കമ്മള കുന്നുമ്മൽ ഗോപാലൻ, ചീരു പട്ടാണ്ടിയിൽ എന്നിവരെ ആദരിച്ചു. 'പാട്ടിലെ താരം' ജേതാവ് അരുന്ധതി ഷാജിയെ അനുമോദിച്ചു. നാദാപുരം എ.എസ്.ഐ രംഗീഷ് കടവത്ത് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. വാർഡ് മെമ്പർ ഷീമ വള്ളിൽ,
ഒ.ശ്രീധരൻ, ബാലൻ.വി.കെ, കെ.പി.വിത്രൻ, വാസു വി.കെ, കുമാരൻ എം.പി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കൃഷ്ണൻ പുനത്തിൽ സ്വാഗതവും, വനിതാ ഫോറം കൺവീനർ കെ.ഷൈനി നന്ദിയും പറഞ്ഞു.