സുൽത്താൻ ബത്തേരി: സംസ്ഥാനത്തെ 108 ദേവി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ച ലളിത സഹസ്രനാമജപ യജ്ഞത്തിന്റെ ജില്ലാതല സമാപനം സുൽത്താൻ ബത്തേരി കുപ്പാടി ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ സമാപനം കുറിച്ചു. മാതൃ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമാപന യജ്ഞം ഡോ. ഓമന മധുസൂദനൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് പി.ജെ. ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൻ. ശിവദാസ്, ട്രഷറർ മനോജ്കുമാർ, മാതൃസമിതി പ്രസിഡന്റ് ജിഷാരാജൻ സെക്രട്ടറി ഷീനാസതീഷ് എന്നിവർ പ്രസംഗിച്ചു. ലളിത സഹസ്രനാമ പാരായണം നടത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ നാലു വയസുകാരി വൈഗ ലക്ഷ്മിയെ യോഗത്തിൽ വെച്ച് ആദരിക്കുകയും ചെയ്തു.
വയനാട് ജില്ലയിൽ യജ്ഞത്തിന് തുടക്കം കുറിച്ചത് പൊൻകുഴി സീതാ ദേവി ക്ഷേത്രത്തിൽവെച്ചായിരുന്നു. ജില്ലയിലെ എട്ട് ക്ഷേത്രങ്ങളിൽ നടന്ന യജ്ഞത്തിന്റെ സമാപനംകൂടിയായിരുന്നു കുപ്പാടി ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നടന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഇരുനൂറ്റിയമ്പതോളം പേരാണ് യജ്ഞത്തിൽ പങ്കാളികളായത്. ഉത്തര മേഖല സെക്രട്ടറി മീര മോഹൻദാസ്, സംസ്ഥാന സമിതി അംഗം രതീഷ് ഗുരു, ജില്ലാ കോർഡിനേറ്റർ വിജിത ലിതീഷ്, ഗീതാ പ്രഭാകർ, ദുർഗ്ഗാഭഗവതി ക്ഷേത്രം കോർഡിനേറ്റർ കലാവതി, വിവിധ ജില്ലാ കോർഡിനേറ്റർമാർ എന്നിവർ യജ്ഞത്തിന് നേതൃത്വം നൽകി.