f

കോഴിക്കോട്: ഐ.സി.യു പീഡനക്കേസ് അതിജീവിത ആരോഗ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരത്തിനൊരുങ്ങുന്നു. ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ, സ്ഥ​ലം മാ​റ്റി​യ ജീ​വ​ന​ക്കാ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേജി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന​ത് സർക്കാർ അനുകൂല റിപ്പോർട്ട് നൽകിയതിനാലാണ് എന്ന ആരോപിച്ചാണിത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ മാത്രമേ പ്രതികളെ ജോലിയിൽ തിരിച്ചു പ്രവേശിപ്പിച്ചതിനുള്ള മറുപടി നൽകാൻ സാധിക്കുകയുള്ളൂ എന്നതിൽ നിന്നുതന്നെ ആരുടെ പക്ഷത്താണ് സർക്കാർ എന്ന് വ്യക്തമാണെന്നും അതിജീവിത മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ച പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും ട്രൈബ്യൂണലിനു മുന്നിൽ അനുകൂല റിപ്പോർട്ട് നൽകിയതിനാലാണ് പ്രതികൾക്ക് തിരിച്ച് ജോലിയിൽ കയറാനായതെന്നും സാമൂഹ്യപ്രവർത്തകൻ നൗഷാദ് തെക്കയിൽ പറഞ്ഞു.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഗ്രേഡ് വൺ അസിസ്റ്റന്റുമാരായ ആസ്യ, ഷൈനി, ഗ്രേഡ് 2 അറ്റൻഡർമാരായ ഷൈമ, ഷനൂജ, നഴ്‌സിംഗ് അസിസ്റ്റന്റ് പ്രസീത എന്നിവർ എം.സി.എച്ച്, ഐ.എം.സി.എച്ച്, ചെസ്റ്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി തിരികെ ജോലിയിൽ പ്രവേശിച്ചത്. ഇവരെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് സ്ഥലംമാറ്റുകയുമായിരുന്നു.