d
മേപ്പയ്യൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ വിഎച്ച്എസ് സി എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുപ്പ് പി ടി എ പ്രസിഡൻ്റ് വി.പി ബിജു ഉദ്ഘാടനം ചെയ്യുന്നു..

മേപ്പയ്യൂർ: മേപ്പയ്യൂർ ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം ഒന്നാം വർഷ മാസ്റ്റർ ഗാർഡനർ വിദ്യാർത്ഥികൾ മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെയും മേപ്പയ്യൂർ കൃഷിഭവന്റെയും വി.എച്ച്.എസ്.സി എൻ .എസ്. എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുത്തു. പി .ടി .എ പ്രസിഡന്റ് വി.പി ബിജു ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് കെ രാജീവൻ, പി.ടി.എ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത്, മേപ്പയ്യൂർ കൃഷി ഓഫീസർ ആർ.എ അർപണ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ, എൻ.എസ് .എസ് പി ഒ കെ.പി. ഹബീബത്ത്, മാസ്റ്റർ ഗാർഡനർ കോഴ്സ് അദ്ധ്യാപിക കെ.പി. അഞ്ജന എന്നിവർ പങ്കെടുത്തു.