photo
വിദ്യാരംഗം കലാ സാഹിത്യവേദി സംഘടിപ്പിച്ച ജില്ലാതല സെമിനാർ മുണ്ടക്കര എ.യു.പി. സ്കൂളി എഴുത്തുകാരനും മുൻ വിദ്യാഭ്യാസ ഉപഡയറക്ടറുമായ മനോജ് മണിയൂർ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: വിദ്യാരംഗം കലാസാഹിത്യ വേദി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഭാഷാസെമിനാറിൻ്റെ ജില്ലാതല ഉദ്ഘാടനം എഴുത്തുകാരനും മുൻ വിദ്യാഭ്യാസ ഉപഡയരക്ടറുമായ മനോജ് മണിയൂർ നിർവഹിച്ചു. ബാലുശ്ശേരി മുണ്ടക്കര എ.യു.പി. സ്കൂളിൽ നടന്ന സെമിനാറിൽ ജില്ലയിലെ 17 ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്തു. എൻ. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. എം. രഘുനാഥ്, ബിജു കാവിൽ, രഞ്ജീഷ് ആവള, വി.എം. അഷറഫ്, കെ.സന്തോഷ്, പി.എൻ.ബിജേഷ്, കെ.രാഹുൽ, രാമകൃഷ്ണൻ മുണ്ടക്കര, ഗണേഷ് കുമാർ പി.വി, കെ. സാബിറ പ്രസംഗിച്ചു. സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.

ശ്യാംകുമാറിൻ്റെ വയലിൻ വായനയും ഷാജു നെരവത്തിന്റെ ചിത്രംവരയും നടന്നു.