കൽപ്പറ്റ: സി.ബി.എസ്.ഇ ജില്ലാ കലോത്സവം 23, 24 തീയതികളിൽ കൽപ്പറ്റ ഡിപോൾ പബ്ലിക് സ്‌കൂളിൽ നടക്കുമെന്ന് സംഘാടകസമിതി അംഗങ്ങളായ സഹോദയ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 27 സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നായി 1688 കുട്ടികൾ പങ്കെടുക്കും. 6വേദികളിൽ 4 വിഭാഗങ്ങളിലായി 60 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. മേളയുടെ ഫെയ്സ് വൺ മത്സരങ്ങൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഇനങ്ങൾ അടക്കമുള്ള മത്സരങ്ങളാണ് ഡിപോൾ സ്‌കൂളിൽ സംഘടിപ്പിക്കുന്നത്. മേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അംഗങ്ങൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സീറ്റ്‌ജോസ് (സഹോദയ പ്രസിഡന്റ്, ഡോ. മുസ്തഫ ഫാറൂഖി (മാനേജ്‌മെന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ്), പി.യു. ജോസഫ്
( ഇപ്പോൾ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പാൾ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.