kunnamanghalamnews
കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പിലാശ്ശേരിയിൽ ആരംഭിച്ച

കുന്ദമംഗലം: ചേർത്തു പിടിക്കാം നമുക്ക് മുമ്പേ നടന്നവരെ എന്ന ആശയം ഉയർത്തിക്കൊണ്ട് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പിലാശ്ശേരിയിൽ 'കോലായി' വയോജന ക്ലബ് അഡ്വ.പിടിഎ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ ചന്ദ്രൻ തിരുവലത്ത് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യ അതിഥിയായി. ഹരിത റിപ്പോർട്ട് അവതരിപ്പിച്ചു. വി അനിൽകുമാർ, യു.സി പ്രീതി, ഷബ്ന റഷീദ്, ധർമ്മ രത്നൻമണ്ണത്തൂർ, കെ.കെ.സി നൗഷാദ്, പ്രവീൺ പടനിലം, സുധീഷ് പുൽക്കുന്നുമ്മൽ, ടി രാരു, എ വേണുഗോപാലൻ നായർ, വി അബൂബക്കർ എന്നിവർ പ്രസംഗിച്ചു.