കോഴിക്കോട്: വടകര ടൗൺഹാളിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഗാന്ധി ഫെസ്റ്റ്- 2025 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ മൂന്ന്, നാല്, അഞ്ച് തിയതികളിൽ നടക്കുന്ന ഫെസ്റ്റിൽ പ്രഭാഷണങ്ങൾ, സംവാദങ്ങൾ, കാവ്യാലാപനം, നാടകം, ഗാനാഞ്ജലി, ചരിത്ര പ്രദർശനം, കാർട്ടൂൺ പ്രദർശനം, മത്സര പരിപാടികൾ, സുവനീർ പ്രകാശനം, പുസ്തക പ്രകാശനം, പുസ്തകോത്സവം, സിനിമ പ്രദർശനം തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. ഒക്ടോ. മൂന്നിന് വൈകിട്ട് വടകര ടൗൺഹാളിൽ ദീർഘകാലം മഹാത്മാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ ചെറുമകനും ഇന്ത്യയിലെ ഗാന്ധിയൻ സമര ധാരയിലെ പ്രമുഖനുമായ അഫ്ലാത്തൂൺ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ മനയത്ത് ചന്ദ്രൻ, അഡ്വ.വിനോദ് പയ്യട, വി.ടി. മുരളി, പി. പ്രദീപ്കുമാർ, പി.കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.