2
പടം: ചെക്യാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം പാറക്കടവിൽ സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ചെക്യാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര പാറക്കടവിൽ സമാപിച്ചു. കോൺഗ്രസ് വക്താവ് സന്ദീപ്‌ വാര്യർ ഉദ്ഘാടനം ചെയ്തു. ആഗോള അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതു വഴി ഉത്തരേന്ത്യയിലെ സംഘപരിവാർ രാഷ്ട്രീയത്തെ കേരളത്തിലേക്ക് പറിച്ചു നടാനുള്ള ശ്രമത്തിന് സി.പി.എം കൂട്ടുനിൽക്കുന്നതായി അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്റെ വർഗീയ ഫാസിസത്തെ കേരള ജനത ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി. അഖിൽ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ പാറക്കടവ്, കെ.കെ. അബൂബക്കർ ഹാജി, കെ.സുമിത, അനസ് നങ്ങാണ്ടി, ടി. പി.ബാലൻ, അഭിനവ് അരൂണ്ട, അനിൽ കുമാർ.ടി എന്നിവർ പ്രസംഗിച്ചു. ഫായിസ് ചെക്യാട് സ്വാഗതം പറഞ്ഞു.