photo
എൻ.സി.പി. (എസ്) അത്തോളി മണ്ഡലം കൺവെൻഷൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അത്തോളി: എൻ.സി.പി (എസ്) അത്തോളി മണ്ഡലം കൺവെൻഷൻ എ.സി ഷൺമുഖദാസ് നഗറിൽ (കൂമുള്ളി വായനശാല) വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗണേശൻ തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, സംസ്ഥാന സെക്രട്ടറി പി.സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആലങ്കോട് സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുകുമാരൻ, പി.വി ഭാസ്കരൻ കിടാവ്, ഗംഗാധരൻ കൊല്ലിയിൽ, ഒ.എ വേണു, എടത്തിൽ ബഷീർ, സഞ്ജീവൻ തച്ചർകണ്ടി, ഷൈജു കുറുവാളൂർ,ബിനീഷ് കൂമുള്ളി എന്നിവർ പ്രസംഗിച്ചു.