വടകര: ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ഡേ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് ജീവിതോത്സവം 2025 ന് തുടക്കമായി. മുഴുവൻ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും ചേർത്ത് മനുഷ്യവലയം നിർമ്മിച്ചുകൊണ്ട് തുടക്കം കുറിച്ച പരിപാടി പി.ടി.എ പ്രസിഡന്റ് സി .പി രാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.വി സീമ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് രവികുമാർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം സന്തോഷ് എന്നിവർ പ്രസംഗിച്ചു. 'നമ്മളെ നമ്മൾ മാത്രം ഇഷ്ടപ്പെടല്ലപ്പ' എന്ന നാടൻ പാട്ടുപാടി എൻ.എസ്.എസ് വോളണ്ടിയേഴ്സ് 21 ദിവസത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രോഗ്രാം ഓഫീസർ പി ജ്യോതി സ്വാഗതവും വോളണ്ടിയർ ലീഡർ അനുഷ്ക നന്ദിയും പറഞ്ഞു.