photo
'ഫോട്ടോ ടുഡേ' എക്സ്പോ

കോഴിക്കോട്: കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫഴ്സ് യൂണിയൻ ബൈസെൽ ഇൻഡക്ഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഫോട്ടോ ടുഡേ' എക്സ്പോ ഒക്ടോബർ മൂന്ന് മുതൽ അഞ്ച് വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും.
ഫോട്ടോ സ്റ്റുഡിയോ ഉപകരണങ്ങൾ, ഫോട്ടോ ആൻഡ് വീഡിയോ ക്യാമറകൾ, ആൽബം നിർമ്മാണ ആൻഡ് വീഡിയോ എഡിറ്റിംഗ് സൊല്യൂഷനുകൾ, സ്റ്റുഡിയോ ലൈറ്റിംഗ് ഉപകരണങ്ങൾ, പ്രിന്ററുകൾ, ഡിസൈൻ ടെംപ്ലേറ്റ് സിഡികൾ, ഫോട്ടോ ലാമിനേഷൻ മെഷീനുകൾ, ഫ്രെയിം നിർമ്മാണ ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. വാർത്താസമ്മേളനത്തിൽ പ്രസാദ് സ്നേഹ, പി.കെ. സന്തോഷ്, ഹക്കീം മണ്ണാർക്കാട്, ടി.കെ. രമേഷ് കുമാർ, വി. സുരേഷ്, രവീന്ദ്രൻ ബാഫ്ന എന്നിവർ പങ്കെടുത്തു.