saseendran-
തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അന്നശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുന്നു

കോഴിക്കോട്: ആരോഗ്യ പരിപാലന രംഗത്ത് മികച്ച മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ അന്നശ്ശേരി ജനകീയാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള അദ്ധ്യക്ഷയായി. അസി. എൻജിനിയർ അഭിലാഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം കിഴക്കെകണ്ടിയില്‍ മുഖ്യാതിഥിയായി. വിവിധ കാലയളവിലായി 18.71 ലക്ഷം രൂപയാണ് ആരോഗ്യ കേന്ദ്രത്തിനായി ചെലവിട്ടത്. കെ.കെ ശിവദാസന്‍, സീന സുരേഷ്, അനില്‍ കോരാമ്പ്ര, കെ.ജി പ്രജിത, ഐ.പി ഗീത, പി ബിന്ദു, എസ്.എം വിനോദ്, ഷെറീന കരീം, പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.