photo
ജീവിതോത്സവം പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസൈയിനാർ എമ്മച്ചം കണ്ടി ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ, ആത്മഹത്യ പ്രവണത, അക്രമ വാസന തുടങ്ങിയ വിപത്തുകളിൽ നിന്നും കൗമാരക്കാരായ വിദ്യാർത്ഥികളെ അകറ്റിനിർത്തി അവരുടെ സർഗശേഷിയും ഊർജ്ജവും സമഗ്രമായി സ്പുടം ചെയ്‌തെടുക്കാൻ ലക്ഷ്യമിട്ട് കേരള സർക്കാരും എൻ.എസ്.എസും ചേർന്ന് നടത്തുന്ന പദ്ധതിയാണ് ജീവിതോത്സവം 2025. പദ്ധതിയുടെ ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ഛൻ കണ്ടി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത അദ്ധ്യക്ഷത വഹിച്ചു. എൻ.എം. നിഷ, മുഹമ്മദ്. സി അച്ചിയത്, പി. പ്രമോദ് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ കെ.ആർ. ലിഷ സ്വാഗതവും വോളൻ്റിയർ ലീഡർ ബി.ദേവദർശൻ നന്ദിയും പറഞ്ഞു.