kelu
മാനന്തവാടി രൂപത ദ്വാരക പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച അനുസ്മരണാദിനവും അനുശോചന സമ്മേളനവും മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: പാലായിലെ വിളക്ക്മാടത്ത് ജനിച്ച്, പൗരോഹിത്യ വിളി സ്വീകരിച്ച് മാനന്തവാടി രൂപതയുടെ പിതാവായി കടന്നുവന്ന മാർ. ജേക്കബ് തൂങ്കുഴി പൊതുസമൂഹത്തിന്റെ പിതാവും വിളക്കുമരവുമായി മാറിയെന്ന് മന്ത്രി ഒ.ആർ കേളു അഭിപ്രായപ്പെട്ടു. മാനന്തവാടി രൂപത ദ്വാരക പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച അനുസ്മരണാദിനവും അനുശോചന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനന്തവാടി രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടം മുഖ്യകാർമ്മികനായി നടന്ന അനുസ്മരണ ബലിയോടെയാണ് ദിനാചാരണം ആരംഭിച്ചത്. തലശേരി ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോർജ് ഞറളക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. രൂപതാ സഹായ മെത്രാൻ അലക്സ് താരാമംഗലം, വികാരി ജനറാൾ മോൺ പോൾ മുണ്ടോളിക്കൽ, പേരാവൂർ എം.എൽ.എ. സണ്ണി ജോസഫ്, കൽപ്പറ്റ എം.എൽ.എ. അഡ്വ. ടി. സിദ്ദിഖ്, വനിതാ വികസന കോർപ്പറേഷൻ ചെയർപേർസൺ കെ.സി റോസക്കുട്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരയ്ക്കാർ, സിസ്റ്റർ ഷോളി എസ്.കെ.ഡി, സിസ്റ്റർ ഫിലോ എസ്.സി.വി, ഫാ. ഫ്രാൻസീസ് അള്ളുംപുറം, ജോസ് പുഞ്ചയിൽ, ജോസ് ഇലഞ്ഞിമറ്റം, ജോസ് പുന്നക്കുഴി , മേഴ്സി ബെന്നി എന്നിവർ പ്രസംഗിച്ചു.