കോഴിക്കോട്: ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കാൻ ജില്ലാ സാക്ഷരതാ മിഷൻ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ പി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷയെഴുതിയ 1224 പഠിതാക്കളിൽ 1002 പേരാണ് വിജയിച്ചത്. 81.86 ആണ് വിജയ ശതമാനം. ജില്ലയിലെ മുതിർന്ന പഠിതാവ് വി നാരായണൻ, ഉന്നത വിജയം നേടിയ പി മുഹ്സിന, സി സൈബൽ, എൻ നദീറ, കെ പി സബീന, എ പി നൗഹൽ എന്നിവരെയും തുല്യതാ പരീക്ഷ വിജയിച്ച കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം വി ഗോപി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് അംഗം എം എ വിനീഷ എന്നിവരെയും ആദരിച്ചു. ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഓഡിനേറ്റർ പി വി ശാസ്ത പ്രസാദ്, അസി. കോ ഓർഡിനേറ്റർ എം മുഹമ്മദ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.