വടകര: ഏറാമല പഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് ഇടതുപക്ഷ യുവജന സംഘടനകൾ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. ഓർക്കാട്ടേരിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിൻ്റെ മാലിന്യ പ്ലാന്റിന്റെ ദുരവസ്ഥ തുറന്നു കാട്ടാനാണ് മാർച്ച് നടത്തിയത്. രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി കിരൺ ജിത്ത് ഉദ്ഘാടനം ചെയ്തു. ജിതിൻ കണ്ടിയിൽ, ബ്രിജിത്ത് എം.കെ, ഷനൂപ് കെ.കെ, ജിതിൻരാജ്, അനുനന്ദ് എസ്, രബിലേഷ് കെ.കെ, സനൂപ് എം.പി, സുബീഷ് കെ.എം, സനീഷ് മുക്കാട്ട്, പുണ്യ പി, ബിനിഷ എം.കെ നേതൃത്വം നൽകി. ഓർക്കാട്ടേരി ടൗണിൽ നിന്ന് തുടങ്ങിയ പ്രതിഷേധമാർച്ച് ഏറാമല പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മാലിന്യ പ്ലാൻ്റിന് സമീപം പൊലീസ് തടഞ്ഞു.