hos
കുടുംബാരോഗ്യകേന്ദ്രം

വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ ബ്ലോക്ക് ഉദ്ഘാടനം ഒക്ടോ. മൂന്നിന് മൂന്നു മണിക്ക് കെ.കെ രമ എം.എൽ.എ നിർവഹിക്കും. മുൻ എം.എൽ.എ സി.കെ നാണു മുഖ്യാതിഥിയാവും. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ പങ്കെടുക്കും. 30 ലക്ഷം രൂപ ചെലവിൽ റീ ബിൽഡ് , കേരള പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം. പബ്ലിക്ക് ഹെൽത്ത് റൂം, കുത്തിവെയ്പ്പ് മുറി, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കി. സംഘാടക സമിതി രൂപികരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. രമ്യ കരോടി, ശശിധരൻ തോട്ടത്തിൽ, അനുഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.