news-
അഹമ്മദ് ദേവർകോവിൽ എം.എൽ.എയിൽ നിന്നും കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ .ടി നഫീസ, സി.ഡി.എസ് ചെയർപേഴ്സൺ കെ.സി ബിന്ദു എന്നിവർ ഐ.എസ്.ഒ അംഗീകാരം ഏറ്റുവാങ്ങുന്നു

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് ഇരട്ട നേട്ടം. കാർഷിക മേഖല, മൃഗസംരക്ഷണ മേഖല എന്നിവയിൽ സി.ഡി.എസ് നടത്തിയ പ്രവർത്തനത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതിനു പുറമെ ഐ.എസ്.ഒ അംഗീകാരം കൂടി ലഭിച്ചു. സി.ഡി.എസിനു കീഴിയിൽ 236 സംരംഭങ്ങളാണ് പ്രവർത്തിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ സാമൂഹിക മേഖലയിലും മികച്ച ഇടപെടലാണ് നടത്തുന്നത്. പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമെ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന മാതൃകാ പ്രവർത്തനങ്ങളാണ് ഇരട്ടനേട്ടമുണ്ടാക്കാൻ സാധിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ പറഞ്ഞു. മികച്ച സി.ഡി.എസിനുള്ള ഐ.എസ്.ഒ അംഗീകാരം അഹമ്മദ് ദേവർകോവിൽ എം.എൽ.എ യിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ , സി.ഡി.എസ് ചെയർപേഴ്സൻ കെ.സി ബിന്ദു എന്നിവർ ഏറ്റുവാങ്ങി.