കോഴക്കോട്ട്: ചേവരമ്പലത്ത് അടച്ചിട്ട ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവൻ മോഷ്ടിച്ചു. മെഡിക്കൽകോളജിലെ അനസ്‌തേഷ്യാ വിഭാഗം ഡോക്ടർഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ച രണ്ട് മണയോടെയാണ് സംഭവം. തിരുവനന്തപുരത്തേ സ്വന്തം വീട്ടിൽ പോയതായിരുന്നു ഇവർ. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ കുത്തിപ്പൊളിച്ചതായി കണ്ടത്. തുടർന്ന് മേശയും അലമാരയും പരശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയതായി ശ്രദ്ധയിൽപെട്ടത്. അതേ സമയം സമയം മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 11ാം തിയതിയാണ് ഡോ. ഗായത്രി വീട് പൂട്ടി തിരുവനന്തപുരത്തേക്ക് പോയത്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു