2
പടം: സി.എച്ച്. മോഹനൻ നയിക്കുന്ന എൽ.ഡി.എഫ് നാദാപുരം പഞ്ചായത്ത് ജാഥയുടെ സമാപന സമ്മേളനം പി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: പാഴായിപ്പോയ 40 വർഷങ്ങൾ നാദാപുരവും മാറും എന്ന മുദ്രാവാക്യവുമായി സി.എച്ച്. മോഹനൻ നയിക്കുന്ന

എൽ.ഡി.എഫ് നാദാപുരം പഞ്ചായത്ത് പ്രചരണ ജാഥ സമാപിച്ചു. ജാഥാ ലീഡർക്ക് പുറമേ ഉപലീഡർമാരായ ടി. സുഗതൻ, കരിമ്പിൽ ദിവാകരൻ, മാനേജർമാരായ കെ.പി. കുമാരൻ, കെ.വി. നാസർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. വരിക്കോളിയിൽ നടന്ന സമാപന സമ്മേളനം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ ഉദ്ഘാടനം ചെയ്തു. എം. ചന്ദ്രൻ അദ്ധ്യക്ഷനായി. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എച്ച്. ഹമീദ്, സി.പി.എം. ഏരിയാ സെക്രട്ടറി എ. മോഹൻദാസ്, രജീന്ദ്രൻ കപ്പള്ളി എന്നിവർ പ്രസംഗിച്ചു. കെ.കെ. ജയേഷ് സ്വാഗതം പറഞ്ഞു.