d
നിടുമ്പൊയിലിലെ എഴുവലത്ത് താമസിക്കും എടവന മീത്തൽ രാജൻ (61) നിര്യാതനായി

മേപ്പയ്യൂർ: കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി. മേപ്പയ്യൂർ നിടുമ്പൊയിലിലെ എഴുവലത്ത് താമസിക്കും എടവന മീത്തൽ രാജൻ (61) ആണ് മരിച്ചത്. നിടുമ്പൊയിലിലെ കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവനിലെ സൺഷെയ്‌ഡിലാണ് തിങ്കളാഴ്ച പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ദിരാഭവൻെറയും പ്രിയദർശിനി കലാവേദി ഗ്രന്ഥശാലയുടെയും കെട്ടിടത്തിന് താഴെയാണിത്. മേപ്പയ്യൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റും കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടവും നടത്തി. നിടുമ്പൊയിൽ പ്രദേശത്തെ സജീവ കോൺഗ്രസ് പ്രവർത്തകനും വിവിധ പത്രങ്ങളുടെവിതരണക്കാരനുമാണ് രാജൻ .പരേതരായ ചാത്തപ്പൻ,
പാച്ചി എന്നിവരുടെ മകനാണ്. ഭാര്യ: അനിത. മക്കൾ: ശ്രീനിവാസൻ, ചിത്രലേഖ. മരുമകൻ: രഞ്ജിത്ത് (കൊഴുക്കല്ലൂർ).സഹോദരങ്ങൾ: കാർത്ത്യായനി, ഇ.എം.വിജയൻ (പത്രഏജന്റ്),രാധ (കാവുന്തറ), ഇ എം ജനാർദ്ദനൻ (ചെത്ത് തൊഴിലാളി ക്ഷേമനിധി ഓഫീസ്, കോഴിക്കോട് ). സഞ്ചയനം ശനിയാഴ്ച.