ഞീഴൂർ : ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്കായുള്ള ഓണക്കിറ്റിന്റെയും ചികിത്സാ സഹായത്തിന്റെയും വിതരണം ഞീഴൂർ ഉണ്ണി മിശിഹ പള്ളി വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് നിർവഹിച്ചു. വാർഡ് അംഗം ശരത് ശശി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബോബൺ മഞ്ഞളാമല, ഒരുമ പ്രസിഡന്റ് ജോസ് പ്രകാശ് കെ.കെ, ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, ജോയ് മൈലംവേലിൽ, ശ്രുതി സന്തോഷ്, സിൻജാ ഷാജി, സുഷമ അജി പ്രകാശ്, അബ്ദുൾറഹ്മാൻ, അർച്ചന ഹരിദാസ്, രേഷ്മ രവീന്ദ്രൻ, അശ്വതി, ശ്രീമോൾ, ജോമോൻ തോമസ്, രവി എ കെ, രഞ്ജിത് കെ എ, പ്രസാദ് എം, ബിനു പള്ളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിൽ പങ്കെടുത്ത അക്ഷയ് ആറിനയും, കേന്ദ്ര കേര കർഷക അവാർഡ് നേടിയ കെ.പി. ചെറിയാനെയും ആദരിച്ചു.