etr

നവീകരിച്ച ഏറ്റുമാനൂർ മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ : ഇലക്ട്രോണിക്, ഐ.ടി രംഗങ്ങളിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ മൃഗസംരക്ഷണമേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 33 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ഏറ്റുമാനൂർ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭാദ്ധ്യക്ഷ ലൗലി ജോർജ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, സ്ഥിരം സമിതി അദ്ധ്യക്ഷ അജിത ഷാജി, നഗരസഭംഗങ്ങളായ രശ്മി ശ്യാം, ഇ.എസ്. ബിജു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി.കെ. മനോജ്കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യു ഫിലിപ്പ്, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ.വി. സുജ, വെറ്ററിനറി സർജൻ രാജി ജെയിംസ്, ബാബു ജോർജ്,കെ.ഐ. കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു.