പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ ഓണാഘോഷം വർണ്ണാഭമായി. യൂണിയൻ വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, എംപ്ലോയീസ് ഫോറം, പെൻഷണേഴ്‌സ് ഫോറം, കുമാരി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പാലാ ഏരിയ സെക്രട്ടറിയും, വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായ സജേഷ് ശശി, സജീവ് വയല, കെ.ആർ. ഷാജി, സി.ടി.രാജൻ, അനീഷ് പുല്ലുവേലി, കെ.ജി സാബു, സജി ചേന്നാട്, സുധീഷ് ചെമ്പൻകുളം, മിനർവ മോഹൻ ,സംഗീത അരുൺ, അരുൺ കുളംപള്ളി, ഗോപകുമാർ പിറയാർ, അനീഷ് വലവൂർ, സുമോദ് വളയത്തിൽ, വനജ ശശി, സുധ തങ്കൻ, സോളി ഷാജി, സിന്ധു സാബു കൊടൂർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും അത്തപ്പൂക്കളം ഇടീലും ഉണ്ടായിരുന്നു. തുടർന്ന് ഓണസദ്യ വിളമ്പി. കലപരിപാടികളും അരങ്ങേറി.