കരൂർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ കരൂർ വാർഡിൽ കൊടൂർക്കുന്ന് ഭാഗത്ത് റോഡിന് ക്രാഷ് ബാരിയർ നിർമ്മിക്കുന്നു. ഇന്ന് രാവിലെ 8 ന് രാജേഷ് വാളിപ്‌ളാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പ്രസംഗിക്കും.