പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പൂർവവിദ്യാർത്ഥി സംഗമം നടന്നു. സ്‌കൂൾ മാനേജർ ഫാ. ജോർജ് വേളൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. നന്മയുള്ള മനസ്സുകളുടെ ഉടമകൾക്ക് മാത്രമേ പഠിച്ച വിദ്യാലയത്തെയും പഠിപ്പിച്ച അദ്ധ്യാപകരെയും ഓർത്തിരിക്കാനും ബഹുമാനിക്കാനും സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൂർവ വിദ്യാർത്ഥി ഫാ. ദേവസ്യാച്ചൻ വട്ടപ്പലം,പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി.ടി.എ പ്രസിഡന്റ് ജോബി ജോസഫ് എന്നിവർ സംസാരിച്ചു.