പിഴക്: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കടനാട് പഞ്ചായത്തിലെ പിഴക് ജയ്‌ഹിന്ദ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ഷിലു കൊടൂർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സെബാസ്റ്റ്യൻ കട്ടക്കൽ, ബിജു പറത്താനം ബെന്നി ഈരൂരിക്കൽ, ലൈബ്രറി ഭാരവാഹികളായ ജിനു ജോസഫ്, വി. ഡി ജോസഫ്, ജിജു ജോസഫ്, ആന്റണി ഞാവള്ളിൽ, സോജൻ നടുവത്തേട്ട്, ബേബി ചീങ്കല്ലേൽ, രജനി രാജൻ, റൂപിൻ കാവാലം തുടങ്ങിയവർ പ്രസംഗിച്ചു.