കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി എട്ടു വരെ തിരുനക്കര മൈതാനത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷം ചിങ്ങനിലാവ് നാളെ വൈകിട്ട് ആറിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഓണസന്ദേശം നൽകും. എം.പിമാരായ അഡ്വ.കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് ജാസി ഗിഫ്റ്റിന്റെ ഗാനമേള.
അത്തപ്പൂക്കള മത്സരം
മൂന്നിന് രാവിലെ ഒൻപതു മുതൽ 12 വരെ വൈ.എം.സി.എ ഹാളിൽ നടക്കുന്ന പൂക്കള മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് 10,000 രൂപ, 7500 രൂപ, 5000 രൂപ എന്നിങ്ങനെ സമ്മാനത്തുക നൽകും. രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. ഫോൺ : 9447124222, 9400509367.